കിഴക്കമ്പലം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കുന്നത്തുനാട് പഞ്ചായത്തിലെ മാടശേരി കോളനിയിൽ നിർമ്മിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം വി.പി സജീന്ദ്രൻ എം. എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ അദ്ധ്യക്ഷനായി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസ്സി ഉസ്മാൻ, പഞ്ചായത്തംഗം അംബിക സുരേന്ദ്രൻ, കെ.കെ മീതിയൻ എന്നിവർ സംസാരിച്ചു.