കൊച്ചി:കൊവിഡ് വ്യാപനം മൂലം സർക്കാർ ആശുപത്രികളിൽ ഹൃദോഗ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി കേരള ഹാർട്ട് ഫൗണ്ടേഷൻ. ഇത്തരം രോഗികൾക്ക് സൗജന്യചികിത്സയും ആൻജിയോപ്ളാസ്റ്റി, ബൈപാസ് സർജറി മുതലായ സൗകര്യങ്ങളും നൽകുമെന്ന് പ്രസിഡന്റ് ഡോ.കുൽദീപ് ചുള്ളിപ്പറമ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം കാക്കനാട് കളക്‌ട്രേറ്റിന് സമീപമുള്ള സൺറൈസ് ആശുപത്രിയിൽ 50 ബൈപാസ് സർജറികളും ആൻജിയോപ്ളാസ്റ്റികളും ചെയ്തിരുന്നു. വിവരങ്ങൾക്ക്: 0484 2660000, 9744511177, 9962014446, 9061154222