bjpekm
ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സ്വർണക്കള്ളകടത്തിനും രാജ്യദ്രോഹത്തിനും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ
അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, പി. സുധീർ, സി. കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, മട്ടാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ് കെ. വിശ്വനാഥൻ, ഒ.ബി.സി. മോർച്ച മുൻ സംസ്ഥാന സെക്രട്ടറി സുനിൽ തീരഭൂമി, ന്യൂനപക്ഷ മോർച്ച
ജില്ലാ വൈസ് പ്രസിഡന്റ് ഷിബു ആന്റണി, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്പി.ജി. മനോജ് കുമാർ, യുവമോർച്ച മുൻ സംസ്ഥാന സമിതി അംഗം ആർ. അരവിന്ദ്, ഐ.ടി.സെൽ ജില്ലാ കൺവീനർ ജീവൻലാൽ, സൈനിക സെൽ ജില്ലാ കൺവീനർ വി.ജി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.