കൊച്ചി: കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് കാമ്പസിൽ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡിന്റെ പ്രകൃതി 2020 ഹരിത പദ്ധതിക്ക് തുടക്കമായി. ചടങ്ങിന്റെ ഭാഗമായി 50 മരത്തൈകൾ നട്ടുപിടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ 'യെസ്' പദ്ധതിയുടെ ഭാഗമാണിത്.
പഴവർഗ തൈകളും തണൽ മരത്തൈകളും ഉൾപ്പെടെ 200 ഓളം തൈകളുടെ വിതരണവും നടന്നു. മരട് മുനിസിപാലിറ്റി കൗൺസിലർ ബിനു ജോസഫ് തൈകൾ ഏറ്റുവാങ്ങി. ഇവ പൊതുജനങ്ങൾക്കായി വിതരണം ചെയ്യും. കൊച്ചി റോട്ടറി ക്ലബ് പ്രസിഡന്റ് ദീപക് കമലാസനൻ, സെക്രട്ടറി സുജിത് ചന്ദ്രകുമാർ, എറണാകുളം ഡിഎഫ്ഒ അനസ് എം.എ, കുഫോസ് രജിസ്ട്രാർ പ്രൊഫ. ബി മനോജ് കുമാർ, കുഫോസിലെ റൊട്രാക്ട് സ്റ്റാഫ് കോഓർഡിനേറ്റർ ഡോ എം.കെ സജീവൻ എന്നിവർ പങ്കെടുത്തു.