കോലഞ്ചേരി: ചെല്ലാനത്തിന് സഹായ ഹസ്തവുമായി കോലഞ്ചേരി വൈസ് മെൻസ് ക്ലബ്ബ്. കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും സംരക്ഷണഭിത്തി ഒരുക്കുന്നതിനുള്ള പോളിത്തീൻ ബാഗുകളും ഭക്ഷ്യവസ്തുക്കളുമാണ് നൽകിയത്.ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ നടത്തുന്ന കളക്ഷൻ സെന്ററിൽ ഇവ എത്തിച്ചു നൽകി. മൂവായിരം പോളിത്തീൻ ബാഗുകളും അഞ്ഞൂറ് കിലോ അരിയും പലവ്യഞ്ജനങ്ങളുമാണ് നൽകിയത്. വൈസ് മെൻസ് ക്ലബ്ബ് അങ്കണത്തിൽ ഡിസ്ട്രിക്ട് ഗവർണർ കെ.എസ് മാത്യു ഫ്ലാഗ് ഒഫ് ചെയ്തു. പ്രസിഡന്റ് സുജിത്ത് പോൾ അദ്ധ്യക്ഷനായി. ഭാരവാഹികളായ രഞ്ജിത്ത് പോൾ, ബിനോയ് ടി.ബേബി, ജെയിംസ് പാറേക്കാട്ടിൽ, ലിജോ ജോർജ്, ഭാഗ്യനാഥ് എസ്.നായർ എന്നിവർ നേതൃത്വം നൽകി.