കോലഞ്ചേരി: പൂത്തൃക്ക കൃഷിഭവൻ നടപ്പാക്കുന്ന റെഡ് ലേഡി പപ്പായ തൈ വിതരണം വയമ്പാടി വാർഡിൽ തുടങ്ങി. രമണി കൃഷ്ണൻ,വെള്ളപ്പാട്ടിൽ ഭജനമഠം, കാർത്യായനി തങ്കപ്പൻ,ഓലിക്കുഴിയിൽ,അയ്യങ്കുഴി ശാസ്താ ക്ഷേത്രം കവല, ചിന്നമ്മ കുര്യാക്കോസ്,കവളംകുഴിയിൽ പി.പി റോഡ് സർവീസ് സ്റ്റേഷനു സമീപം എന്നിവരുടെ ഭവനങ്ങളിൽ വച്ച് വിതരണം നടത്തും.സംസ്ഥാന കൃഷി കർഷക ക്ഷേമ വകുപ്പിന്റെ 'ഒരു കോടി ഫല വൃക്ഷത്തൈ നടീൽ 'പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.