കൊച്ചി: കൊവിഡ് പകർച്ച വ്യാധിക്കെതിരായ പോരാട്ടത്തിൽ ആയുർവേദത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ. സംസ്ഥാന സർക്കാരിന്റെ അമൃതം പദ്ധതിയിലൂടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം പേരിൽ നടത്തിയ പഠനത്തിലൂടെ രോഗസാദ്ധ്യത കുറയ്ക്കാനോ ഉണ്ടായവരിൽ തന്നെ ലക്ഷണങ്ങൾ നാമമാത്രമാക്കുവാനോ സാധിച്ചിട്ടുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് 19 രോഗികളിൽ തന്നെ നേരിട്ട് ആയുർവേദമുൾപ്പെടെയുള്ള ചികിത്സാമുറകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നുണ്ടെന്നും എ.എച്ച്.എം.എ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ പശ്ചാത്തലത്തിൽ കേരള സർക്കാർ തുടക്കമിട്ട കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സംവിധാനത്തിൽ സർക്കാർ സ്വകാര്യ ഭേദമന്യേ ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് ആശുപത്രികളെ കൂടി ഉൾപ്പെടുത്തണമെന്ന് എ.എച്ച്.എം.എ ആവശ്യപ്പെട്ടു.