കോലഞ്ചേരി: ചൂണ്ടി ജംഗ്ഷനിലെ വെള്ളക്കെട്ടൊഴിവാക്കാൻ നടപടികൾ തുടങ്ങി. പ്രധാന ഓടകളിൽ കെട്ടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് സ്ലാബുകൾ പുനസ്ഥാപിക്കും. വടയമ്പാടി വാർഡിലെ സാനിറ്റേഷൻ ഫണ്ട് ഉപയോഗിച്ച് ചൂണ്ടി മർച്ചന്റ്‌സ് യൂണിയന്റെ സഹായത്തോടെയാണ് നടപടികൾ തുടങ്ങിയത്. പഞ്ചായത്തംഗം ജോൺ ജോസഫ്, ബാബു കരുത്തോല, എൻ.എൻ തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി. നേരത്തെ ടൗണിലെ മുഴുവൻ ഓടയും സ്ലാബ് മാറ്റി ക്ലീൻ ചെയ്യണമെന്നാവശ്യപ്പെട്ട് മർച്ചന്റ്‌സ് യൂണിയൻ പരാതി നൽകിയിരുന്നു.