കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലത്തെ വിവിധ കേന്ദ്രങ്ങളിൽ കാല് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന 500 സാനിറ്റൈസർ ഉപകരണങ്ങളും, സാനിറ്റൈസറും സ്ഥാപിച്ചു. സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണിത്.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം കോതമംഗലം ട്രാഫിക് എസ്.ഐ ബേബി പോളിന് മെഷീൻ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡാമി പോൾ, ജോർജ്ജ് അമ്പാട്ട്, സി.കെ. സത്യൻ, ജോർജ്ജ് കുര്യപ്പ്, പി.എ.സോമൻ, പാദുഷ പി.എ., ജോഷി പൊട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.