കൊച്ചി: കൊവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള നൂതനാശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്ന 'ഇനോവേഷൻസ് അൺലോക്ഡ് 'എന്ന വെർച്വൽ സ്റ്റുഡന്റ് ഇനോവേറ്റേഴ്‌സ് മീറ്റ് ശനിയാഴ്ച നടക്കും.ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം.സാങ്കേതിക വിദ്യാ മേഖലയിലെ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്, കെ.എസ്.യു.എം ഡയറക്ടർ റിയാസ് പി.എം എന്നിവർ പങ്കെടുക്കും. രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെയാണ് പരിപാടി.