പെരുമ്പാവൂർ: ചേരാനല്ലൂർ കടലയ്ക്കാകുടി റോഡ്, അങ്ങാടി കടവ് സംരക്ഷണം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കൂവപ്പടി ബ്ലോക്ക്ഗ്രാമ പഞ്ചായത്തുകൾ 201920 വാർഷിക പദ്ധതിയിൽപ്പെടുത്തി സംയുക്തമായാണ് രണ്ട് പദ്ധതികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ ചേരാനല്ലൂർ കടലയ്ക്കാക്കുടി റോഡ് കോൺക്രീറ്റിങ് (4 ലക്ഷം), പള്ളി അങ്ങാടിക്കടവ് സംരക്ഷണ പദ്ധതി (4 ലക്ഷം). നിർമ്മാണ പ്രവർത്തികളുടെ പൂർത്തികരണം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ്, വാർഡ് അംഗം സാനി ജോർജ് എന്നിവർ വിലയിരുത്തി. ചേരാനല്ലൂർ അങ്കണവാടി ഹൈടെക് ആക്കുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്ന് ഇവർ അറിയിച്ചു.