തൃക്കാക്കര : തൃക്കാക്കര നഗര സഭയിലെ നാല്പത്തി രണ്ട് ആശാവർക്കർമാർക്കും സുരക്ഷാ കിറ്റ് ഒരുക്കി തൃക്കാക്കര നഗര സഭ. സാനിറ്റൈസറും, മാസ്കും ഗ്ലൗസുമടക്കം സുരക്ഷാ കിറ്റ് വിതരണം തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ ഉഷ പ്രവീൺ ആശാവർക്കർ മഞ്ജുവിന് നൽകി ഉത്‌ഘാടനം ചെയ്തു.
മുൻ ചെയർപേഴ്സൻ കെ.കെ നീനു,കൗൺസിലർമാരായ ഉമൈബ അഷറഫ്,നിഷാ ബീവി ,നഗര സഭ സെക്രട്ടറി പി.എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.
തൃക്കാക്കര നഗര സഭയിൽ മാസ്കും ഗ്ലൗസുമടക്കം സുരക്ഷാ സംവിധാനങ്ങൾ ആശ വർക്കർമാർക്ക് നൽകിയിട്ടില്ലെന്ന കേരളകൗമുദി വാർത്തയെത്തുടർന്നാണ് നടപടി.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടേയും, തിരിച്ചുപോകുന്ന തിയതിയടക്കം ശേഖരിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൈമാറുന്നതിന് പുറമേ നിരവധി സേവനങ്ങളാണ് ആശാവർക്കർമാർ ചെയ്യുന്നത്.
മറ്റ് ചുമതലകൾ
• വയോജനങ്ങൾക്ക് സഹായം എത്തിക്കൽ
• മാതൃ-ശിശു സംരക്ഷണം ഉറപ്പാക്കുക
• ഹോം ക്വറന്റൈൻ ഉറപ്പ് വരുത്തൽ
• മറ്റ് അസുഖ ബാധിതരെ തരം തിരിക്കൽ
• വിവരശേഖരണം
• പ്രദേശിക ബോധവത്കരണം