കൊച്ചി: കൊവിഡിനും കടലാക്രമണത്തിലും ഇടയിൽ നട്ടംതിരിയുന്ന ചെല്ലാനംകാരെ സർക്കാർ കൈവിടരുതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി .ജെ.വിനോദ് എം.എൽ.എ അഭ്യർത്ഥിച്ചു.വീടുകളിൽ കടൽവെള്ളം കയറുമ്പോൾ കൊവിഡ് ഭീതി മൂലം സുരക്ഷാ കേന്ദ്രത്തിലേക്ക് മാറാൻപോലും അവർക്ക് കഴിയുന്നില്ല. കടൽഭിത്തി തകർന്ന ഇടങ്ങളിൽ ജിയോ ട്യൂബുകളിലും പ്ലാസ്റ്റിക് ചാക്കുകളിലും മണൽ നിറച്ച് താത്കാലിക സംരക്ഷണം ഒരുക്കാനെങ്കിലും ജില്ലാ ഭരണകൂടം തയ്യാറാവണം. രോഗലക്ഷണം ഉള്ളവരെ മാത്രം ടെസ്റ്റ് നടത്തുന്ന രീതിക്കു പകരം വാർഡിലെ മുഴുവൻ ആളുകളിലും ആന്റിജൻ, പി .സി.ആർ തുടങ്ങിയ കൊവിഡ് ടെസ്റ്റുകൾ നടത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.