കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല നോർത്ത് വാർഡ് കണ്ടെയിൻമെന്റ് സോണാക്കി. പ്രമുഖ പൊതുമേഖല സ്ഥാപനത്തിലെ കരാറുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ഇദ്ദേഹത്തിന്റെ വീടിനു സമീപമുള്ള ആറു വീട്ടുകാരുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതു മേഖല സ്ഥാപനത്തിലും പരിശോധന നടക്കും. നേരത്തെ എരുമേലി, പറക്കോട് വാർഡുകൾ കണ്ടൈൻമെന്റിലാക്കിയിരുന്നു. പഞ്ചായത്തിലെ മൂന്നാമത് വാർഡാണ് കണ്ടെൻമെന്റിലാവുന്നത്.