ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ 7 പേർക്ക് കൊവി​ഡ് ബാധി​ച്ചതോടെ പല സ്ഥലങ്ങളും അടച്ചു പൂട്ടി. കോക്കേഴ്‌സ് റോഡ്, ചിരട്ട പാലം, അധികാരി വളപ്പ്, കുന്നുംപുറം, കെ.ജെ.ഹർഷൽ റോഡ്, ചെറളായി തുടങ്ങിയ സ്ഥലങ്ങളാണ് അടച്ചു പൂട്ടിയത്.

രോഗബാധ ഇല്ലാത്ത ഒന്നാം ഡിവിഷൻ അടച്ചു പൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കി. മൽസ്യവിൽപ്പനയിലൂടെയാണ് ഇവിടെ രോഗം ബാധിച്ചത്. എങ്കി​ലും മത്സ്യക്കച്ചവടം വി​ലക്കി​യി​ട്ടി​ല്ല. ഫോർട്ടുകൊച്ചി കമാലക്കടവിലും മത്സ്യലേലത്തി​ൽ ജനങ്ങൾ കൂട്ടംകൂടുന്നുണ്ട്.