മൂവാറ്റുപുഴ: സംസ്ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല മികച്ച നേട്ടം കൈവരിച്ചു. ഈ അദ്ധ്യയന വർഷം എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ യഥാക്രമം 89 ഉം 19 വീതം ലഭിച്ചു. കഴിഞ്ഞ വർഷം ലഭിച്ചതിന്റെ ഇരട്ടി സ്കോളർഷിപ്പാണ്

ഇത്തവണ ലഭിച്ചത്. എറണാകുളം ഡയറ്റിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ ലിറ്റിൽ സ്കോളേഴ്സ് പദ്ധതിയും അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും എ.ഇ.ഒ, എച്ച്.എം ഫോറം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശീലനങ്ങളും വിദ്യാലയങ്ങളിൽ അദ്ധ്യാപകരും പി.ടി.എയും നേതൃത്വം നൽകി നടത്തിയ പരിശീലനങ്ങളും വിവിധ അദ്ധ്യാപക കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തിയ മാതൃകാ പരീക്ഷകളും മികച്ച വിജയത്തിന് വഴിയൊരുക്കിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ വിജയ,ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.ജി രമാദേവി, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ ബിജോയ് കെ.എസ്,നെഖുൽ ബ്രൈറ്റ്, എച്ച് .എം ഫോറം സെക്രട്ടറി എം.കെ മുഹമ്മദ് ,അദ്ധ്യാപകരായ കെ എം നൗഫൽ, ദീപ എ.ബി, ഷെജില കെ എസ് എന്നിവർ ഉപജില്ലയിലെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.