മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുളള സേവന പ്രവർത്തനങ്ങളാണ് വാളകം ലയൺസ് ക്ലബ്ബ് ഈ വർഷം നടപ്പാക്കുന്നത്. ഓട്ടോറിക്ഷകളിൽ സാനിറ്റൈസർ, ആശുപത്രി, പ്രസ് ക്ലബ്, അക്ഷയകേന്ദ്രം, മാർക്കറ്റ് എന്നിവയിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ എന്നിവ നൽകുന്നതിനും തീരുമാനിച്ചു. പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു. ഭാരവാഹികളായി വി.വി. ഐസക്ക് (പ്രസിഡന്റ്), കെ.എൻ. സന്തോഷ് (സെക്രട്ടറി), പി.പി.ജോളി (ട്രഷറർ), ഒ.വി. ബാബു (മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ), ബാബു കെ.കുര്യാക്കോസ് (സർവീസ് കമ്മിറ്റി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.