ആലുവ: ആലുവ നഗരസഭയും സമീപ പഞ്ചായത്തുകളിലും കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി നഗരസഭയിലും പഞ്ചായത്തുകളിലും ആക്ടീവ് സർവൈലൻസ് നടത്തി പ്രാഥമീക സമ്പർക്ക പട്ടികയിലുള്ളവരുടെ ടെസ്റ്റ് വേഗത്തിൽ നടത്തണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു.

ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ മാത്രമെ രോഗം നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. പരിശോധനാഫലം വരുന്നത് വരെ ആരോഗ്യ പ്രവർത്തകരുടെ അനുവാദം ഇല്ലാതെ സമ്പർക്കപ്പട്ടികയിലുള്ളവർ വീട്ടിൽനിന്ന് ഇറങ്ങരുത്.