തൃക്കാക്കര : കൊവിഡ് നിർദേശങ്ങൾ തൃക്കാക്കരയിൽ കർശനമാക്കുവാൻ നഗരസഭയുടെയും വ്യാപാര വ്യവസായ സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

യോഗത്തിൽ ചെയർപേഴ്‌സൺ ഉഷ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ടി.എൽദോ, സെക്രട്ടറി ഷിബു, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളായ കെ.കെ.അക്ബർ, അഡ്വ. ഷിഹാബ്, കെ.വി. ജോയി, സി.എ.കരീം, റാഫി, ദയാനന്ദൻ എന്നിവർ പങ്കെടുത്തു.

നിയന്ത്രണങ്ങൾ

•വ്യാപാര സ്ഥാപനങ്ങൾ പെട്ടിക്കടകൾ ഉൾപ്പെടെ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴു വരെ മാത്രമേ പ്രവർത്തിക്കൂ.

• ഹോട്ടലുകളിൽ വൈകീട്ട് അഞ്ചുവരെ ഇരുത്തി ഭക്ഷണം നൽകും. രാത്രി ഒമ്പത് വരെ പാർസൽ മാത്രം.

• ഷോപ്പുകളിൽ ഒരേ സമയം അഞ്ച് പേരെ മാത്രമേ പ്രവേശിപ്പിക്കൂ

• എല്ലാ കടകളിലും സാനിറ്റൈസർ നിർബന്ധം

• വ്യാപര സ്ഥാപനങ്ങളിൽ സന്ദർശക രജിസ്റ്റർ വേണം. പേര്, ഫോൺ നമ്പർ, സന്ദർശന സമയം എന്നിവ രേഖപ്പെടുത്തണം.

• ഞായറാഴ്ചകളിൽ മെഡിക്കൽ സ്റ്റോറും, ഹോട്ടൽ പാർസൽ ഒഴികെയുള്ളവ അടച്ചിടും.

• കൊവിഡ് നിർദേശങ്ങൾ പാലിക്കാതെ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ നടപടി.

•എൻ.ജി.ഒ ക്വാർട്ടേഴ്സ് ഷോപ്പിംഗ് കോംപ്ലക്സ് ഫിഷിംഗ് മാർക്കറ്റു മുതൽ ചിക്കൻ സ്റ്റാൾ വരെയുള്ള കടകൾ ബാരിക്കേഡ് വച്ച് പ്രവേശനം ക്രമീകരിക്കും.