മൂവാറ്റുപുഴ:വിഷരഹിത ജൈവ പച്ചക്കറി ഉൽപാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ ആയവന ക്യഷി ഭവന്റെ വിത്ത് വിതരണം ശ്രദ്ധേയമാകുന്നു. കൊവിഡ്- 19 രോഗ വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പച്ചക്കറി വിത്ത് പാക്കറ്റുകൾ കർഷകർക്ക് കൃഷി ഭവനിൽ എത്തി വാങ്ങുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് മനസിലാക്കി ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പച്ചക്കറി വിത്ത് വണ്ടിയാക്കി മാറ്റിയാണ് ആയവന ഗ്രാമ പഞ്ചായത്ത് മാതൃകയാത്. വാഹനം പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും സഞ്ചരിക്കുന്നുതിനാൽ കർഷകർക്ക് പഞ്ചായത്തിലെ വാഹനത്തിൽ നിന്ന് പച്ചക്കറി വിത്ത് പാക്കറ്റുകൾ സൗജനുമായി എപ്പോഴുംവാങ്ങാൻ കഴിയുന്നു. കഴിഞ്ഞ 7- ന് തുടങ്ങിയ വിതരണം ഇതിനോടകം ആയിരത്തിലേറ പച്ചക്കറി പാക്കറ്റുകൾ നൂറ് കണക്കിന് കർഷകർ നേരിട്ട് കെെപ്പറ്റിയിട്ടുണ്ട്. ഓരോ വാർഡിലേയും ജനപ്രതിനിധികൾ മുഖേനയും വിത്ത് വിതരണം നടത്തുന്നുണ്ട്. ജൈവ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുന്ന പഞ്ചായത്തായി ആയവന മാറണമെന്നാണ് പദ്ധതി ലക്ഷ്യമാക്കുന്നത് . ഓണത്തിന് ഒരു മുറം പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസും, സെക്രട്ടറി പി എം ജയരാജും, കൃഷി ഓഫീസർ ബോസ് മത്തായിയും അറിയിച്ചു.