photo
ചെറായി മനയത്ത്കാട് തോടില്‍ ജെ സി ബി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കുന്നു

വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്ത് വിവിധ തോടുകളുടെ ആഴം വർദ്ധിപ്പിക്കുന്ന പണികൾ തുടങ്ങി. മനയത്ത്കാട് തോട് ചെളി നീക്കി നീരൊഴുക്ക് വർദ്ധിപ്പിക്കാനാണ് ശ്രമം. കിഴക്ക് വീരൻപുഴ മുതലാണ് പണികൾ. വർഷങ്ങളായി നീരൊഴുക്ക് തടസപ്പെട്ട തോടിന്റെ നവീകരണം പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി എന്ന് പന്ത്രണ്ടാം വാർഡ് മെമ്പർ കെ.എം പ്രസൂൺ പറഞ്ഞു.