ആലുവ: ആലുവ ക്ലസ്റ്റർ വിപുലപ്പെടുത്തി കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലിസ് നടപടികൾ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. കൂടുതൽ പൊലീസുദ്യോഗസ്ഥരെ ക്ലസ്റ്ററിൽ വിന്യസിച്ചു. പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തി. ക്ലസ്റ്ററിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്നവരെ പിടിക്കാൻ കൂടുതൽ പട്രോളിംഗ് വാഹനങ്ങൾ നിരത്തിലുണ്ടാകും. ഇതിന്റെ ഭാഗമായി പൊലീസ് വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തി. ആലുവ ക്ലസ്റ്ററിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെ മൊത്തവിതരണവും 10 മുതൽ രണ്ടുവരെ ചില്ലറ വില്പനയും നടത്താം. രണ്ടുമണിക്കുശേഷം മെഡിക്കൽസ്റ്റോറും ആശുപത്രിയും ഒഴികെ ഒരു സ്ഥാപനവും തുറക്കരുത്. രാവിലെ പാൽ, പത്രം എന്നിവ വിതരണം ചെയ്യാം.