കൊച്ചി: മാർച്ച് 9 ന് കണ്ണൂർ സ്വദേശിക്കാണ് എറണാകുളം ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് ഈ ഒരു കേസ് മാത്രമായിരുന്നു. തൊട്ടടുത്തദിവസം സ്ഥിതി ഇരട്ടിച്ചു. കണ്ണൂർ സ്വദേശികളായ രണ്ടു പേർക്ക് കൊവിഡ് പൊസിറ്റീവായി. ആദ്യത്തെ പത്തുദിവസം പിന്നിട്ടപ്പോൾ ജില്ലയിലെ രോഗബാധിതരുടെ എണ്ണം രണ്ടക്കം കടന്നു. അവിടെത്തുടങ്ങിയ കൊറോണ വ്യാപനം നാലുമാസം കൊണ്ട് നാലക്കം പിന്നിട്ട് 1409 ൽ എത്തി. ഇതുവരെ 300 പേർ മാത്രമാണ് രോഗമുക്തരായതെന്നതാണ് ആശങ്കയുളവാക്കുന്നത്. വീടുകളിലും ആശുപത്രികൾ ഉൾപ്പെടെ നിരീക്ഷണകേന്ദ്രത്തിലും കഴിയുന്നവരുടെ സംഖ്യ 20,000 നും മുകളിലാണ്.
ജില്ലയിൽ ഇതുവരെ കൊവിഡ് മൂലം അഞ്ചുപേർ മരിച്ചു. സമ്പർക്കത്തിലൂടെ രോഗവ്യാപനതോത് കൂടിയ സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലുകളും എടുക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആഹാര പാനീയങ്ങളും അത്യന്താപേക്ഷിതമാണ്. കർക്കടക മാസത്തിലെ ഔഷധസേവയും നെല്ലിക്ക, റംബൂട്ടാൻ തുടങ്ങി നാട്ടിൽ ലഭ്യമാകുന്ന പഴവർഗങ്ങളുമൊക്കെ രോഗപ്രതിരോധശേഷി കൂട്ടാനുതകുമെന്നാണ് വിലയിരുത്തൽ.
കൊറോണ കലണ്ടർ ( ആകെ രോഗബാധിതർ)
2020 മാർച്ച് 9 ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
,, 10 രണ്ടുപേർക്ക് രോഗം
21 രോഗബാധിതരുടെ സംഖ്യ രണ്ടക്കം കടന്നു -11
ജൂൺ 13 ആകെ രോഗബാധിതർ 101
അന്നുവരെ രോഗമുക്തി നേടിയവർ 50
ജൂൺ 24 ന് രോഗബാധിതർ -199
ജൂലായ് 4 ന് 395
6 ആദ്യത്തെ കൊവിഡ് മരണം -1
10 രോഗബാധിരുടെ സംഖ്യ 400 കവിയുന്നു (409)
11 രണ്ടാമതൊരു മരണം കൂടി റിപ്പോർട്ടു ചെയ്തു
12 രോഗബാധിതർ 508
15 600 പിന്നിടുന്നു - 665
17 722 ൽ എത്തി
18 882 ലേക്ക്
19 മൂന്നാമത് ഒരാൾ കൂടി മരണത്തിലേക്ക്
20 ആകെ മരണസംഖ്യ 5 ആയി.
20 രോഗബാധിതരുടെ സംഖ്യ 1000 കവിഞ്ഞു. (1051)