കൊച്ചി : മഹാരാജാസ് കോളേജ് എറണാകുളം മലയാളവിഭാഗം കല, സാഹിത്യം, ഭാവി ഉത്കണ്ഠകൾ എന്ന പേരിൽ സംഘടിപ്പിക്കുന്ന പത്തു പ്രഭാഷണങ്ങൾ ഉൾപ്പെടുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. മുൻ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പദ്ധ്യക്ഷൻ എസ്. ജോസഫ് സംസാരിച്ചു. ഡോ. ജൂലിയ ഡേവിഡ് മോഡറേറ്ററായി ഡോ.എം.എസ്. മുരളി, ഡോ. സുമി ജോയി ഓലിയപ്പുറം, ഡോ. മാത്യു ടി.എം. എന്നിവർ സംസാരിച്ചു.

പ്രഭാഷണം https://youtu.be/LATtGSKO8Fc എന്ന ലിങ്കിൽ യൂടൂബിൽ ലഭ്യമാണ്. 29 ന് വൈകിട്ട് മൂന്നിന് എം. ഗോവിന്ദൻ നവോത്ഥാനാനന്തര ആധുനികത എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പ്രമുഖ സാമൂഹ്യചിന്തകനായ ടി.ടി. ശ്രീകുമാർ സംസാരിക്കും.