രാമമംഗലം: രാമമംഗലം ഹൈസ്കൂൾ ചാന്ദ്രദിന ആചരണവും സ്കൂൾ സയൻസ് ക്ളബിന്റെ ഉദ്ഘാടനവും അനൂപ് ജേക്കബ് എം.എൽ.എ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . എറണാകുളം യു.ആർ.സി കോർഡിനേറ്റർ ലൈസി ജോസ് ചാന്ദ്രദിന സന്ദേശം നൽകി.ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം, ചാന്ദ്രദിന ഗാനം ,ബഹിരാകാശ പ്രശ്നോത്തരി, എന്നിവയും നടത്തി.നീൽ ആംസ്ട്രോങ്ങ് കൽപ്പന ചൗള,മുതലായ ബഹിരാകാശ യാത്രികരുടെ വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച വീഡിയോ പ്രദർശനവും നടന്നു. അദ്ധ്യാപകരായ സ്മിത കെ വിജയൻ ,ഹരീഷ് ആർ നമ്പൂതിരിപ്പാട് രമ്യ എം എസ് എന്നിവർ സംസാരിച്ചു.