പിറവം: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പാഴൂർ നോർത്ത് ഡിവിഷനിലെ എല്ലാ വീടുകളിലും, ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ഡോ: പടിയാർ ഹോമിയോ കോളേജ്, നാഷണൽ സർവീസ് സ്കീംമിന്റെയും, പിറവം ഗവൺമെന്റ് ഡിസ്പെൻസറി യുടെയും സഹകരണത്തോടെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് ഉദ്ഘാടനം ചെയ്തു മെഡിക്കൽ ഓഫീസർ, ഡോ: മേരി സിറിയക്, ഫാ: ഗീവർഗീസ്മുളയംകോട്ടിൽ കോറെപ്പിസ്കോപ്പ, ഡോ:സ്വരൂപ് കുമാർ എന്നിവർ നേതൃത്വം നൽകി. രോഗത്തിന്റെ സാമൂഹ്യ വ്യാപന പശ്ചാത്തലത്തിൽ രോഗം വരാതിരിക്കുന്നത്തിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട "അർസെനിക്കം ആൽബം -30" എന്ന മരുന്നാണ് വിതരണം ചെയ്തത്. ഒരു മാസത്തിൽ നാല് ദിവസമാണ് മരുന്ന് കഴിക്കേണ്ടത്, പകർച്ചവ്യാധി ഭീഷണിയുള്ള എല്ലാ മാസവും മരുന്ന് കഴിക്കണം. തുടർ മാസങ്ങളിൽ എല്ലാവരുടെയും വീടുകളിൽ മരുന്ന് എത്തിച്ച് നൽകുമെന്ന് കൗൺസിലർ ബെന്നി വി വർഗീസ് അറിയിച്ചു.