കൊച്ചി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി ധനസഹായപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്‌നിക്കൽ സ്‌കൂളുകളിൽ പഠിക്കുന്ന ഹൈസ്‌ക്കൂൾ, പ്ലസ് ടു വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.