കൊച്ചി: സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ആവശ്യപ്പെട്ടു. വീണ്ടും ലോക്ക് ഡൗണുണ്ടായാൽ ജനജീവിതം താറുമാറാകം.സംസ്ഥാന തല ലോക്ക് ഡൗൺ അപ്രായോഗികമാണെന്ന ഐ.എം.എയുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കണം. കൊവിഡ് രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ ലോക്ക് ഡൗൺ, കർഫ്യൂ തുടങ്ങിയ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാൻ കഴിയുമെന്ന് ചെല്ലാനത്തെ അനുഭവം തെളിയിച്ചിട്ടുണ്ട്. സർക്കാരിന്റെ കെടുകാരുസ്ഥതക്കും വ്യാപക അഴിമതിക്കും എതിരെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് തടയിടാനുള്ള തന്ത്രം സമ്പൂർണ ലോക്ക് ഡൗണിനു പിന്നിൽ സർക്കാർ കാണുന്നുണ്ടോയെന്ന് സംശയിക്കുന്നതായി ധനപാലൻ പ്രസ്താവനയിൽ ആരോപിച്ചു.