കൊച്ചി: കള്ളക്കടത്തിനും ചട്ടലംഘനത്തിനും മറപിടിക്കാൻ സക്കാത്തിനെ ഉപയോഗപ്പെടുത്തുന്നത് ഹീനപ്രവൃത്തിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ പറഞ്ഞു.

സ്വർണക്കടത്തിന്റെ ചർച്ചക്കിടയിൽ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ നിയമവിരുദ്ധമായതും ചട്ടലംഘനവുമുള്ള പ്രവർത്തനങ്ങൾക്ക് മറപിടിക്കാൻ സക്കാത്ത് എന്ന ഇസ്ലാമിക ആരാധനയെ പരിചയാക്കുന്നത് സാമുദായികത കൊണ്ട് രക്ഷപ്പെടാനുള്ള കുതന്ത്രമാണ്. യു.എ.ഇ. സർക്കാരിൽ നിന്നുള്ള ഭക്ഷ്യകിറ്റ് ലഭ്യമാക്കുന്നതിന് മാത്രമാണ് ഫോൺവിളികൾ എന്നത് വിശ്വാസയോഗ്യമല്ലെന്നും സക്കീർ ഹുസൈൻ ആരോപിച്ചു.