കോലഞ്ചേരി:പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തെ മൂന്ന് അങ്കണവാടികൾക്ക് ടിവി നൽകി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി വിതരണോദ്ഘാടനം നിർവഹിച്ചു.ഐക്കരനാട് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മിനി സണ്ണി, പഞ്ചായത്തംഗം ഷീജ അശോകൻ, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ കൊയിലോടൻ, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് വിജയൻ നായർ, ഫാ. കെ.എം എൽദോ, പി.എസ് ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.