കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയിൽ സ്വാമി വിവേകാനന്ദന് സ്മാരകം നിർമ്മിക്കണമെന്ന് എറണാകുളം വികസന സമിതി ആവശ്യപ്പെട്ടു. വിവേകാനന്ദൻ 1892 ഡിസംബർ 3ന് കൊടുങ്ങല്ലൂരിൽ നിന്ന് വഞ്ചിക്ക് എറണാകുളം ബോട്ടുജെട്ടിയിൽ എത്തി .ബോട്ടുജെട്ടിക്ക് കിഴക്കുവശമുള്ള ഉണ്ണ്യാട്ടിൽ എന്ന പേരുള്ള നായർ തറവാട്ടിൽ തങ്ങി.(ഇപ്പോഴത്തെ ബി.എസ്.എൻ.എൽ) അവിടെ വച്ച് ചട്ടമ്പിസ്വാമികളുമായി കൂടിക്കാഴ്ചയും നടത്തി. ഇതിന്റെ സ്മരണാർത്ഥം ബോട്ടുജെട്ടിക്ക് വിവേകാനന്ദന്റെ പേര് നൽകണമെന്ന് 2014 ൽ കൊച്ചി നഗരസഭ പ്രമേയം പാസാക്കിയിരുന്നതായും വികസനസമിതി പ്രസിഡന്റ് കെ.എസ്.ദിലീപ്കുമാർ പറഞ്ഞു.