കൊച്ചി: ആലുവ ജലശുദ്ധീകരണ ശാലയിൽ അടിയന്തര ഇലക്ട്രിക്കൽ പ്രവൃത്തികളും കൊച്ചി കോർപ്പറേഷനിലെ പച്ചാളം പമ്പ് ഹൗസ്, കതൃക്കടവ് പൈപ്പ്ലൈൻ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഇന്ന് ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളവിതരണം മുടങ്ങും. ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത്, കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി, പാലാരിവട്ടം, പോണേക്കര, ചേരാനെല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ 5 വരെയും കലൂർ, തമ്മനം കതൃക്കടവ്, പുല്ലേപ്പടി, അയ്യപ്പൻകാവ്, പച്ചാളം, വടുതല, ജവഹർ നഗർ, കുമാരനാശാൻ നഗർ, കടവന്ത്ര, പനമ്പള്ളിനഗർ, ഗിരിനഗർ, ഇടക്കൊച്ചി, പെരുമ്പടപ്പ്, കോണം, പള്ളുരുത്തി ഭാഗങ്ങളിൽ രാവിലെ 6 മുതൽ രാത്രി 10 വരെയും കുടിവെള്ള വിതരണം മുടങ്ങുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു