മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ തൃക്കേപ്പടി- ചുള്ളപ്പിള്ളിപീടിക റോഡിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി.അബ്രഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസൻ ഇല്ലിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജറീഷ് തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേരി തോമസ്, ഗീത ശശികുമാർ, പ്രിയ എൽദോസ്, സജി.കെ.വർഗീസ്, ജിമ്മി തോമസ്, ടി.എ.കൃഷ്ണൻകുട്ടി, അലക്സി സ്‌കറിയ, ലീലമ്മ ജോസഫ്, വിവിധ കക്ഷിനേതാക്കളായ എ.കെ.സിജു, എൻ.എ.ബാബു, കെ.പി.ജയിംസ്, പി.വി.ഐസക്ക് തുടങ്ങിയവർ സംസാരിച്ചു.എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ മുതൽ മുടക്കിയാണ് തകർന്ന് കിടന്ന റോഡ് നവീകരണം പൂർത്തിയാക്കിയത്.