പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽനിന്നും ക്ഷീര കർഷകർക്ക് നൽകുന്ന ഇൻസന്റീവിന്റെ വിതരണം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ പെടുത്തി 20 ലക്ഷം രൂപയാണ് കർഷകർക്ക് നൽകുന്നത്. 1500ഓളം കർഷക കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെസി ജോണി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ശ്യാമള ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.കെ കുട്ടപ്പൻ, കെ.എൻ രമ, ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, കെ.ജി ഷിബു, ശ്രീമതി ലില്ലിജോയി, ജിൻസൺ വി പോൾ,സെക്രട്ടറി ബൈജു റ്റി പോൾ, ക്ഷീര വികസന ഓഫീസർ പ്രിയ ജോസഫ്, ഷാജി കുടിയിരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.