കൊച്ചി: മുളവുകാട് പഞ്ചായത്തിൽ ഭാരതീയചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ ആയുർ ശുദ്ധിക്ക് തുടക്കമായി. മുളവുകാട് ഗ്രാമപഞ്ചായത്തിൻ്റെയും വല്ലാർപാടം ഗവ: ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ടെയ്മെൻ്റ് സോണായ മൂന്നാം വാർഡിൽ ആയുർവേദ ഔഷധ ചൂർണം ഉപയോഗിച്ച് നടത്തിയ അണു നശീകരണം പഞ്ചായത്ത് പ്രസിഡൻ്റ് വിജി ഷാജൻ ഉദ്ഘാടനം ചെയ്തു. അപരാജിതം എന്ന പേരിലുള്ള ഔഷധ ചൂർണ ധൂപം ഉപയോഗിച്ച് വാർഡ് പൂർണമായും അണുവിമുക്തമാക്കി.ചടങ്ങിൽ വാർഡ് മെമ്പർ സ്വപ്ന, മെഡിക്കൽ ഓഫീസർ ഡോ. ഷീജ.എസ് ,ആരോഗ്യ പ്രവർത്തകരായ പ്രമോദ്, ബിൻസി എന്നിവർ പങ്കെടുത്തു