അങ്കമാലി: അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ ഖത്തർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട അഞ്ച് കുടുംബാംഗങ്ങൾക്ക് ടിവി നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽ‌സ് എക്‌സലൻ‌സ് സെന്റർ കൺവീനർ

ടി.എം വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി റാഫേൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി.ബിബീഷ്, ലീലാമ്മ പോൾ, വാർഡ് മെമ്പർമാരായ ബീന ജോൺസണ്, എ.സി പൗലോസ്, താബോർ ഹോളി ഫാമിലി സ്‌കൂൾ ഹെഡ്മാസ്റ്റർ പോൾ പി.ജോസഫ് ആന്റിയ എന്നിവർ സംസാരിച്ചു.
ആന്റിയ ഖത്തർ യൂണിറ്റ് അംഗങ്ങളും മൂക്കന്നൂർ സ്വദേശികളാായ രഞ്ജിത് രാജേന്ദ്രന് പെരിഞ്ചേരി, അമ്പാട്ട് വേലായുധന് നായർ, ഷാജി മാത്യൂ പ്ലാച്ചേരി, എല്‌ദോ സ്റ്റീഫന് കോറാട്ടുകുടി, ആനി രാജൻ പുന്നശ്ശേരിൽ എന്നിവരാണ് ടിവി സംഭാവന ചെയ്തത്.