അങ്കമാലി: നഗരസഭ സജ്ജീകരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് വൈസ് മെൻസ് ക്ലബ് അവശ്യസാധനങ്ങൾ നൽകി. ക്ലബ് പ്രസിഡന്റ് ജോസഫ് പാലാട്ടിയിൽ നിന്നും നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി അവശ്യസാധനങ്ങൾ ഏറ്റുവാങ്ങി.വൈസ് ചെയർമാൻ എം.സ്. ഗീരിഷ് കുമാർ ,സ്ഥിരം സമിതി അദ്ധ്യക്ഷ രായ പുഷ്പ മോഹൻ ,കെ കെ സലി,ഷോബി ജോർജ് ,കൗൺസിലർ ബിനു ബി അയ്യമ്പിള്ളി,സെക്രട്ടറി ബീന. എസ്. കുമാർ , വൈസ് മെൻസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സിജു ജേക്കബ്, ഭാരവാഹികളായ ജോബി ചിറക്കൽ, ഷാബു വർഗീസ്, എൻ.വി. പോളച്ചൻ , ഡാന്റി ജോസ് എന്നിവർ പ്രസംഗിച്ചു. 100 പേർക്ക് വേണ്ട ബക്കറ്റ്, മഗ്, തോർത്ത്, ബ്രഷ്, പേസ്റ്റ്, സോപ്പ് എന്നിവയാണ് നൽകിയത്.