കൊച്ചി: വടുവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റുമെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഭരണ സമിതിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ആദ്യഘട്ടത്തിൽ അമ്പത് രോഗികൾക്കാവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ, വൈസ് പ്രസിഡന്റ് അംബിക സന്ദനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ. കെ.പി. വിശാഖ്, ടി.കെ. പോൾ, ഓമന ഷൺമുഖൻ, പ്രീതി കൃഷ്ണകുമാർ, സെക്രട്ടറി സി. മണികണ്ഠൻ, അസി. സെക്രട്ടറി ബിജു ബേബി എന്നിവർ പങ്കെടുത്തു.