കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 40 ശതമാനം വാർഡുകളിൽ ബി.ഡി.ജെ.എസ് മത്സരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ദ് കാർത്തികേയൻ പറഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.ആർ. സത്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പാർട്ടി നയപരിപാടികൾ വിശദീകരിച്ചു. എ.എസ്. പ്രതാപൻ, ഉമേഷ് ഉല്ലാസ്, സി.കെ. ദിലീപ്, സുരേഷ് കുമ്പളം, അനീഷ് തോട്ടുങ്കൽ, അമൽദേവ്, എം.പി അനി, ഒ.കെ. മുത്തുകൃഷ്ണൻ, കെ.പി. പ്രതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമയബന്ധിതമായി പഞ്ചായത്തുതല യോഗങ്ങൾ നടത്താൻ തീരുമാനിച്ചു.