കൊച്ചി: സ്ഫോടനം നടക്കുന്ന കരിങ്കൽ ക്വാറികൾ വീടുകളിൽ നിന്നും പൊതുകെട്ടിടങ്ങളിൽ നിന്നും കുറഞ്ഞത് 200 മീറ്റർ അകലം പാലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി പ്രിൻസിപ്പൽ ബെഞ്ചിന്റെ വിധിയെ പ്രകൃതിസംരക്ഷണ വേദി സ്വാഗതം ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 50 മീറ്റർ ദൂരപരിധിയാണ് നിഷ്കർഷിച്ചിരുന്നത് .ക്വാറികൾക്ക് വേണ്ടിയെടുത്ത ഈ തീരുമാനം റദ്ദാക്കിയത് സ്വാഗതാർഹമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥും പി.സുധാകരനും ആവശ്യപ്പെട്ടു.