ആലുവ: ആലുവയിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് വ്യാപന സാഹചര്യത്തിൽ അടിയന്തരമായി ആലുവ ജില്ലാ ആശുപത്രിയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് വീടുകളിൽ കൊവിഡ് ടെസ്റ്റ് നടത്താൻ നടപടിയെടുക്കണമെന്നും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം ശക്തമായ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും നിയമിച്ച് ജനങ്ങളുടെ ഭീതി അകറ്റാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും എം.എൻ. ഗോപി പറഞ്ഞു.