maram-veenu-
റോഡിലേയ്ക്ക് വീണ മരത്തിന്റെ അടിയിൽപ്പെട്ട ഇരുചക്രവാഹനം.

പറവൂർ: വഴിയരികിൽ നിന്ന മരം കടപുഴകി റോഡിലേക്ക് വീണ് രണ്ട് ഇരുചക്രവാഹനങ്ങൾ അടിയിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കേനാലുവഴി - തോന്ന്യകാവ് റോഡിലാണ് സംഭവം. സമീപത്തെ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ വാഹനങ്ങളാണ് അടിയിൽപ്പെട്ടത്. വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. ആൾത്തിരക്ക് കുറവായതിനാൽ ആർക്കും പരുക്കേറ്റില്ല. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. റോഡിന് കുറുകെ മരം വീണത് കുറച്ചു സമയം ഗതാഗതടസത്തിന് ഇടയാക്കി.