thodu-veethikuttel-
പഷ്ണിത്തോടിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി വാണിയക്കാട് ശുചീകരണ പ്രവർത്തനം ആരംഭിച്ചപ്പോൾ.

പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ തോടുകളുടെ മണ്ണ് നീക്കി ആഴം കൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. 24 തോടുകളുടെ ശുചീകരണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2.94 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് മേൽനോട്ട ചുമതല.