ആലുവ: കൊവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി പരിഗണിക്കുന്ന എടയാർ ബിനാനിപുരം ഘനശ്യാം ഓഡിറ്റോറിയം, അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ഫിഷറീസ് ട്രെയിനിംഗ് ഹോസ്റ്റൽ സെന്റർ എന്നിവിടങ്ങളിൽ സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ്, ടി.പി. മിനി, ലിസ്‌മെൻ എന്നിവർ പങ്കെടുത്തു. അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ 40 ബെഡ് സൗകര്യമുള്ള സെന്റർ ആദ്യം തുറക്കാൻ തീരുമാനിച്ചു.