bank
പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരിയിൽ തുടങ്ങുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് ആവശ്യമായ കിടക്കകളും തലയിണകളും നൽകുന്നതിൻ്റെ വിതരണോദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരിയിൽ തുടങ്ങുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് ആവശ്യമായ മുഴുവൻ കിടക്കകളും തലയിണകളും പൂത്തൃക്ക സഹകരണ ബാങ്ക് നൽകി. വി.പി സജീന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.എസ് മുരളീധരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയനും സെക്രട്ടറി ദീപു ദിവാകരനും ചേർന്ന് ഏ​റ്റുവാങ്ങി.ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.എൻ രാജൻ ,അനിബെൻ കുന്നത്ത് ,പഞ്ചായത്തംഗങ്ങളായ പോൾ വെട്ടിക്കാടൻ, സാലി ബേബി, ജോൺ ജോസഫ്, ജോണി മനിച്ചേരി. എൻ.വി കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.സ്ത്രീ , പുരുഷ വാർഡുകൾ ,ഇന്റർനെ​റ്റ് വൈഫൈ സംവിധാനം,ടെലി മെഡിസിൻ, ഐസലേഷൻ റൂമുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ട്രീ​റ്റ്‌മെന്റ് സെന്ററിലുണ്ട്.