ആലുവ: കൊവിഡ് രോഗ വിമുക്തമായി ചികിത്സാ കേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയവർക്ക് കുഞ്ഞുണ്ണിക്കര ഗ്രാമം സ്വീകരണം നൽകി. വാർഡിലെ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ദ്വീപിലേക്ക് പ്രവേശിക്കുന്ന ഉളിയന്നൂർ പാലത്തിന് സമീപം റോഡിന്റെ ഇരുവശങ്ങളിൽ നിന്ന് കാറിലെത്തിയവരെ അഭിവാദ്യം ചെയ്യ്തു.