പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ നവീകരിച്ച മോറയ്ക്കാല, താളിക്കല്ല് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നു 10 ലക്ഷം മുടക്കിയാണ് റോഡ് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേശ്, പഞ്ചായത്തംഗം ജെസി ഷാജി, കെ.എസ് മുഹമ്മദ്, കെ.പി റോയ്, കെ.കെ തങ്കപ്പൻ, എ.പി.കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.