police
ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊലീസ് നടത്തിയ റൂട്ട് മാർച്ച്

ആലുവ: റൂറൽ ജില്ലയിലെ ആലുവ ക്ലസ്റ്റർ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. രോഗ വ്യാപന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും, ചട്ടലംഘനം നടത്തിയാൽ കടുത്ത നടപടിയുണ്ടാകും എന്ന സന്ദേശം ഉയർത്തിയായിരുന്നു റൂട്ട് മാർച്ച്.

അശോകപുരം കൊച്ചിൻ ബാങ്ക് ജംഗ്ഷൻ, ചൂണ്ടി, തോട്ടുമുഖം, കുട്ടമശ്ശേരി, ഉളിയന്നൂർ, കുന്നത്തേരി, കോമ്പാറ എന്നിവിടങ്ങളിലാണ് മാർച്ച് നടത്തിയത്. കർഫ്യൂവിന്റെ ഭാഗമായി ക്ലസ്റ്ററുകളിലും സമീപപ്രദേശങ്ങളിലും കൂടുതൽ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചു. പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി. നിയമ ലംഘകരെ കണ്ടെത്താൻ മേഖലകളിൽ ഡ്രോൺ നിരീക്ഷണം നടത്തുന്നുണ്ട്. മേഖലകളിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തി. കുടുതൽ പട്രോളിംഗ് വാഹനങ്ങൾ നിരത്തിലിറക്കി. വഴികൾ ബാരിക്കേഡ് വച്ച് അച്ചിട്ടുണ്ട്.