പറവൂർ: പറവൂർ നഗരസഭ ഹോമിയോ ആശുപത്രിയുടെയും പെരുമ്പടന്ന സഹൃദയ റസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് ഇമ്മ്യൂൺ ഹോമിയോ ബൂസ്റ്റ് മരുന്ന് നൽകി. ഒന്നാം ഘട്ട മരുന്ന് അസോസിയേഷനിലെ 175 കുടുംബങ്ങളിലെ 667 അംഗങ്ങൾക്കാണ് നൽകിയത്. നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ ശാന്തിതീരം കോൺവെന്റിലെ ഡയറക്ടർ സിസ്റ്റർ ബെറ്റ്സി മരുന്ന് നൽകി ഉദ്ഘടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷൈതാ റോയ്, സിസ്റ്റർ റോസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.