കാലടി: സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മറ്റി കാലടി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലേക്ക്‌ സാമഗ്രികൾ വാങ്ങാൻ സാമ്പത്തികസഹായംനൽകി. ആയിരം സ്റ്റീൽഗ്ലാസും ആയിരം പ്ലാസ്റ്റിക്ക് കപ്പുകളും വാങ്ങുന്നതിന് ഇരുപതിനായിരം രൂപയുടെ ചെക്ക് കൈമാറി. ജില്ലാ സെക്രട്ടറി പി.വി. സുഭാഷും കാലടി യൂണിറ്റ് പ്രസിഡന്റ് വി.കെ. ബാലകൃഷ്ണനും ചേർന്ന് ചെക്ക് കാലടി വില്ലേജ് ഓഫീസർക്ക് കൈമാറി.